Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NORKA Care

Middle East and Gulf

മു​ൻ പ്ര​വാ​സി​ക​ളെ നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ: സ്‌​പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മു​ൻ പ്ര​വാ​സി​ക​ളെ​യും (NRK Returnees) നോ​ർ​ക്ക കെ​യ​ർ മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് നോ​ർ​ക്ക വി​ഭാ​ഗ​ത്തി​ന്‍റെ സ്‌​പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി ടി.​വി. അ​നു​പ​മ ഐ​എ​എ​സ് വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​ഭ്യ​ന്ത​ര ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​പ്പോ​ൾ അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ന്നാ​ൽ ഒ​രു തീ​രു​മാ​നം ഉ​ട​ൻ പ്ര​തീ​ക്ഷി​ക്കാ​നാ​കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്നും പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​റി​യി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ ഹ​ർ​ജി​യി​ൽ 2025 സെ​പ്റ്റം​ബ​ർ 26ന് ​കേ​ര​ള ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. മ​ട​ങ്ങി​യ പ്ര​വാ​സി​ക​ളെ​യും നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​ന്‍റെ നി​വേ​ദ​നം എ​ത്ര​യും വേ​ഗം സ​ർ​ക്കാ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് നോ​ർ​ക്ക റൂ​ട്ട്സ് ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

നോ​ർ​ക്ക റൂ​ട്സ്, മ​ഹി​ന്ദ്ര ഇ​ൻ​ഷു​റ​ൻ​സ് ബ്രോ​ക്കേ​ഴ്സ്, ന്യൂ ​ഇ​ന്ത്യ അ​ഷു​റ​ൻ​സ് ക​മ്പ​നി എ​ന്നീ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ ചേ​ർ​ന്നു​ള്ള ത്രി​ക​ക്ഷി ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ വ്യ​വ​സ്ഥ​ക​ളും നി​ബ​ന്ധ​ന​ക​ളും നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്.

Vidal Health ആ​ണ് മൂ​ന്നാം​ക​ക്ഷി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ (TPA). നോ​ർ​ക്ക ഐ ​ഡി അ​ല്ല​ങ്കി​ൽ സ്റ്റു​ഡ​ന്‍റ്സ് ഐ​ഡി എ​ന്നി​വ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് പ​ദ്ധ​തി​യി​ൽ അം​ഗ​ത്വം എ​ടു​ക്കാ​ൻ ക​ഴി​യു​ക. മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ൾ​ക്കും വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്കും മാ​ത്ര​മാ​ണ് ഇ​തി​ന് ക​ഴി​യു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്ന് സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​തി​ന് ക​ഴി​യാ​ത്ത​തി​നാ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​നും സാ​ധ്യ​ത​യി​ല്ല.

അ​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി സ്ഥി​ര​താ​മ​സ​മാ​ക്കി​യ പ്ര​വാ​സി​ക​ൾ​ക്കും നി​ല​വി​ൽ വി​ദേ​ശ​ത്ത് ഉ​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലെ അ​തേ നി​ബ​ന്ധ​ന​ക​ൾ, പ്രീ​മി​യം, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ചേ​രാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നി​ർ​വ്വ​ഹ​ണ ഏ​ജ​ൻ​സി ആ​യ നോ​ർ​ക്ക റൂ​ട്ട്സി​നോ​ടും കേ​ര​ള സ​ർ​ക്കാ​രി​നോ​ടും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ള്ള​ത്.

വി​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് റ​സി​ഡ​ന്‍റ് ഐ​ഡി പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ബ​ന്ധി​ത മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ങ്ങി​യെ​ത്തി നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മു​ൻ പ്ര​വാ​സി​ക​ളാ​ണ് കേ​ര​ള​ത്തി​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്, പ്ര​ത്യേ​കി​ച്ച് 60-70+ പ്രാ​യ​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള മു​തി​ർ​ന്ന​വ​ർ.

പ​ല വി​ദേ​ശ പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ ആ​തി​ഥേ​യ രാ​ജ്യ​ത്തി​ൽ ഇ​ന്‍​ഷു​റ​ൻ​സ് നി​ല​വി​ലു​ണ്ടാ​കാ​റു​ണ്ട്. അ​തി​നാ​ൽ യ​ഥാ​ർ​ഥ ആ​വ​ശ്യം മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ.

അ​തു​കൊ​ണ്ട് സ​ർ​ക്കാ​ർ മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ളും നോ​ർ​ക്ക കെ​യ​റി​ൽ ചേ​രാ​മെ​ന്ന​ത് വ്യ​ക്ത​മാ​ക്കു​ന്ന ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും നോ​ർ​ക്ക റൂ​ട്ട്സും ഇ​ന്‍​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യി ചേ​ർ​ന്ന് പോ​ളി​സി ഷെ​ഡ്യൂ​ൾ ഭേ​ദ​ഗ​തി ചെ​യ്ത്, ആ​പ്പി​ലും പോ​ർ​ട്ട​ലി​ലും വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്നും പി​എ​ൽ​സി അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ഇ​തൊ​രു ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ആ​യ​തി​നാ​ൽ പോ​ളി​സി എ​ടു​ക്കു​ന്ന ഓ​രോ അം​ഗ​വും ആ​വ​ശ്യ​മാ​യ പ്രീ​മി​യം അ​ട​ക്കു​ന്ന​തി​നാ​ൽ നോ​ർ​ക്ക റൂ​ട്ട്സി​നോ സ​ർ​ക്കാ​റി​നോ അ​ധി​ക​ബാ​ധ്യ​ത ഉ​ണ്ടാ​കു​ന്നി​ല്ല.

പ​ദ്ധ​തി​യു​ടെ എ​ൻ​റോ​ൾ​മെ​ന്‍റ് വി​ൻ​ഡോ ന​വം​ബ​ർ 30 വ​രെ നീ​ട്ടി​യ​തി​നാ​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചെ​യ്ത് മ​ട​ങ്ങി​വ​ന്ന പ്ര​വാ​സി​ക​ളെ​ക്കൂ​ടി എ​ത്ര​യും പെ​ട്ടെ​ന്ന് ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പി​എ​ൽ​സി അ​ഭ്യ​ർ​ഥി​ക്കു​ന്നു.

നോ​ർ​ക്ക റൂ​ട്സു​മാ​യും പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡു​മാ​യും ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​ഷ​യ​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യി ച​ർ​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​ല​ക്ഷ​ൻ പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു​ശേ​ഷ​മാ​കാ​മെ​ന്നും സ്‌​പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Latest News

Up